മലയാള സിനിമയിൽ യുവ നടിമാരിൽ ഒരാൾ ആണ് അദിതി രവി, 2014 ൽ പുറത്തിറങ്ങിയ ആംഗ്രി ബേബിസ് ഇൻ ലൗ എന്ന ചിത്രത്തിൽ ചെറിയ വേഷത്തിൽ എത്തിയ അദിതി ആദ്യം നായികയായത് 2017 ൽ സണ്ണി വെയിൻ നായകനായ അലമാര എന്ന ചിത്രത്തിൽ കൂടെ ആയിരുന്നു. തുടർന്ന് കുട്ടനാടൻ മാർപ്പാപ്പ, ആദി എന്നീ ചിത്രങ്ങളിൽ നായികയായി എത്തിയ അദിതി കോളേജ് കാലം മുതലേ മോഡലിംഗ് രംഗത്ത് സജീവ സാന്നിദ്യമാണ്. ടൈം ഓഫ് ഇന്ത്യയുടെ ഒരു വാണിജ്യ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടയോടെയാണ് അതിഥിയുടെ തലവര തെളിയുന്നത്.

ലാലേട്ടന്റെ മകന്റെ നായികയായി ഞാൻ എത്തും എന്നൊക്കെ ഞാൻ പണ്ട് പറയാറുണ്ട്‌ എന്നാണ് അദിതി പറയുന്നത്, അതിഥിയുടെ വാക്കുകൾ ഇങ്ങനെ,

Loading...

ചെറുപ്പത്തിൽ ശാലിനിയെ പോലെ ഒരു നടി ആകണം എന്നൊക്കെയാണ് ഞാൻ ആഗ്രഹിച്ചിരുന്നത്, ഞാൻ മൂന്നിൽ പഠിക്കുമ്പോൾ ആണ് നിറം ഇറങ്ങുന്നത്, ചാക്കോച്ചനോട് ഉള്ള പ്രേമം മൂത്ത് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെയെല്ലാം ഓഡിഷനു പോകുമായിരുന്നു, എന്നാൽ എല്ലാം അവസാന ഘട്ടത്തിൽ പരാജയപ്പെടുമായിരുന്നു.

എന്റെ വിചാരം ഒരു സിനിമ അഭിനയിച്ചു കഴിഞ്ഞാൽ അപ്പോൾ തന്നെ അടുത്തത് കിട്ടും എന്നായിരുന്നു, എന്നാൽ അലമാര കഴിഞ്ഞു അഞ്ച് മാസങ്ങൾക്ക് ശേഷമാണ് അടുത്ത ചിത്രം ലഭിച്ചത്, ഞാൻ കോളേജിൽ പഠിക്കുമ്പോൾ കൂട്ടുകാരോട് ഒക്കെ തള്ളുമായിരുന്നു, നോക്കിക്കോ ഞാൻ പ്രണവിന്റെ നായിക ആകുമെന്ന്. അന്ന് എന്നെ പലരും കളിയാക്കുമായിരുന്നു, പക്ഷെ ആദി റിലീസ് ചെയ്തു കഴിഞ്ഞപ്പോൾ പലരും എന്നെ വിളിച്ചു, അതായിരുന്നു ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷം – വനിതാ മാഗസിന് നൽകി അഭിമുഖത്തിൽ ആണ് അദിതിയുടെ വെളിപ്പെടുത്തൽ.