മുല്ല എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ എത്തിയ അഭിനയെത്രിയാണ് മീര നന്ദൻ, വളരെ കുറച്ചു സിനിമകൾ മാത്രമേ മീര ചെയ്തിട്ടുള്ളൂ എങ്കിൽ കൂടിയും തുടർന്ന് എത്തിയ മല്ലു സിങ്, കേരള കഫെ, സീനിയേഴ്സ്, അപ്പോത്തിക്കിരി, പുതിയ മുഖം എന്നീ ചിത്രങ്ങളിൽ കൂടി മീര ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ സിനിമയിൽ താൽകാലിക വിടവാങ്ങിയ മീര നന്ദൻ ഇപ്പോൾ ദുബായിയിൽ റേഡിയോ ജോക്കി ആയി ആണ് ജോലി ചെയ്യുന്നത്, ഇതിനൊപ്പം തന്നെ ഇൻസ്റ്റാഗ്രാമിൽ സജീവ സാന്നിദ്ധ്യം ആണ് മീര ഇപ്പോൾ.

Loading...

മോഡൽ കൂടിയായ മീര കുട്ടിയുടുപ്പിൽ എത്തിയ ചിത്രങ്ങൾക്ക് എതിരെ ആണ് നിരവധി മോശം കമന്റുകളുമായി ആരാധകർ എത്തിയത്. നിങ്ങളുടെ മുൻ വിധികൾ എന്നെ ഒരിക്കലും ബാധിക്കില്ല എന്നാണ് മീര ഫോട്ടോക്ക് ഒപ്പം അടിക്കുറിപ്പ് എഴുതിയത്. മീരക്ക് പിന്തുണയായി അനു മോൾ, രജീഷ വിജയൻ, പ്രയാഗ മാർട്ടിൻ, ശ്രിന്ദ എന്നിവർ രംഗത്ത് എത്തിയിരുന്നു.