ഒരു സ്ത്രീ അവളുടെ പൂർണ്ണതയിൽ എത്തുന്നത് അമ്മ ആകുന്നതിൽ കൂടിയാണ്, അവളുടെ ജന്മ സാഫല്യവും അത് തന്നെയാണ്. പലർക്കും പല സമയങ്ങളിൽ ആണ് ഈഭാഗ്യം എത്തുക. പ്രാർത്ഥനയും വഴിപാടുമായി നടന്ന് ഒരു കുഞ്ഞി കാലിന് വേണ്ടി സ്വപ്നം കണ്ട് ജീവിക്കുന്നവർ എന്നും നമ്മുടെ ചുറ്റുമുണ്ട്.

ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാമരാജ റാവുവിന്റെ ഭാര്യയായ മംഗയമ്മക്ക് കുഞ്ഞു പിറക്കുന്നത് തന്റെ 74 ആം വയസിൽ. ഇരുവരുടെയും വിവാഹം നടക്കുന്നത് 1962 ൽ. അതായത് വിവാഹം കഴിഞ്ഞു ഏകദേശം 57 വർഷങ്ങൾക്ക് ശേഷം ആണ് കുഞ്ഞു പിറക്കുന്നത്. ഏറെ നാളുകൾ വഴിപാടുകളും ചികിത്സകളും നടത്തി എങ്കിൽ കൂടിയും ഫലം കണ്ടില്ല. തുടർന്ന് 2018 ൽ ഐ വി എഫ് ചികിൽസ ചെന്നൈയിൽ നടത്തി എങ്കിലും വിജയം കണ്ടില്ല.

ഇത്രയും കാലം പലതും നടത്തിയിട്ടും പരാജയങ്ങൾ പലതും കണ്ടപ്പോഴും ഇരുവരും തളർന്നില്ല. അവസാനം ഇരുവരും ഗുണ്ടൂർ അഹല്യ ആശുപത്രിയിൽ എത്തുകയും വന്ധ്യതാ നിവാരണ മേധാവി ഡോ. ഉമ ശങ്കറും മേധാവിയും നടത്തിയ ഐ വി എഫ് ചികിത്സയിൽ കൂടി മംഗയമ്മ ഗർഭിണി ആയത്. ഈ കഴിഞ്ഞ വ്യാഴാഴ്ച സിസേറിയൻ നടത്തിയ മംഗയമ്മക്ക് ഇരട്ട പെണ്കുട്ടികളെ മക്കളായി ലഭിക്കുകയും ചെയ്തു.

ഇത്രെയേറെ പ്രായമായ ഒരു സ്ത്രീ ഗർഭം ധരിക്കുന്നതും കുഞ്ഞു പിറക്കുന്നതും അത്ഭുതങ്ങളിൽ അത്ഭുതം ആയി മാറുകയും ലോക റെക്കോർഡ്‌ നേടുകയും ആയിരുന്നു.