നവാഗതരായ ജിബി ജോജുവും ചേർന്ന് തിരക്കഥാ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫറിന് ശേഷം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മോഹൻലാൽ നായകനായി എത്തുന്ന ഇട്ടിമാണി മെയിഡ് ഇൻ ചൈന.

ഓണം റിലീസ് ആയി സെപ്റ്റംബർ 6 ന് ആണ് ചിത്രം ലോകമെമ്പാടും 1000 സ്ക്രീനുകളിൽ റിലീസിന് എത്തുന്നത്, ഇപ്പോഴിതാ മോഹൻലാൽ, വൈക്കം വിജയലക്ഷ്മി എന്നിവർ ചേർന്ന് പാടിയ കണ്ടോ കണ്ടോ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ എത്തിയിരിക്കുകയാണ്. ദീപക് ദേവ് ആണ് ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. സന്തോഷ് വർമയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്.

കനൽ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിന് നായികയായി എത്തുന്നത് ഹണി റോസ് ആണ്, രാധിക ശരത് കുമാർ, കെ പി എ സി ലളിത, സിദ്ദിക്ക്, അജു വർഗീസ്, സലിം കുമാർ, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, മാധുരി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.