പ്രേമമൊക്കെ പൊട്ടി തേഞ്ഞൊട്ടി നിൽക്കുമ്പോഴാണ് ലക്ഷ്മിയെ പരിചയപ്പെടുന്നത്; വിശേഷങ്ങൾ പങ്കുവെച്ചു മിഥുൻ..!!

12

മലയാളത്തിൽ അഭിനേതാവ് ആയി ആണ് മിഥുൻ രമേഷ് എത്തിയത് എങ്കിൽ കൂടിയും അതിനേക്കാൾ എല്ലാം മൈലേജ് കിട്ടിയത് അവതാരകൻ ആയി ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിൽ എത്തിയപ്പോൾ ആണ്. ഇപ്പോൾ വീണ്ടും സിനിമയിൽ നായക വേഷത്തിൽ എത്തുകയാണ് മിഥുൻ.

സഹ താരമായും വില്ലൻ ഒക്കെ ആയി തിളങ്ങിയപ്പോൾ കിട്ടാത്ത ഉയരങ്ങളിൽ ആണ് മിഥുൻ ഇപ്പോൾ നില്കുന്നത്. എല്ലാം തകർന്ന ഒരു സമയം തനിക്ക് ഉണ്ടായിരുന്നു. അന്ന് തനിക്ക് താങ്ങായി എത്തിയത് ആണ് തന്റെ ലക്ഷ്മി എന്നാണ് മിഥുൻ പറയുന്നത്. മിഥുൻ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് വെളിപ്പെടുത്തൽ ഇങ്ങനെ,

ലക്ഷ്മി വണ്ടര്‍ഫുള്‍ ഡാന്‍സറാണ്. ദുബായില്‍ വെച്ചാണ് ലക്ഷ്മിയെ ആദ്യമായി കണ്ടുമുട്ടുന്നത്. ഞാന്‍ ഒരു പ്രേമമൊക്കെ പൊട്ടി തേപ്പ് ഒക്കെ കിട്ടി നില്‍ക്കുന്ന സമയത്താണ് ലക്ഷ്മിയെ പരിചയപ്പെടുന്നത്. അപ്പോള്‍ നമ്മളെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാള് എന്ന രീതിയില്‍ പ്രത്യേകിച്ച് നമുക്ക് കലയോടുള്ള താല്‍പര്യം മനസിലാക്കുന്ന ആള് കൂടിയാവുമ്പോള്‍ അത് വളരെ നല്ല കാര്യമാണ്. കാരണം അവര്‍ക്കും അതിലൊരു പാഷന്‍ ഉണ്ടാവും.

പിന്നെ ജീവിതമൊക്കെ ഒരുപോലെയാണ്. അതൊക്കെ ആയപ്പോള്‍ വിചാരിച്ചു നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോവാമെന്ന്. അങ്ങനെ പ്രേമിച്ചു പിന്നാലെ വീട്ടില്‍ പറഞ്ഞു. അവര്‍ക്കും എതിര്‍പ്പ് ഒന്നുമില്ലായിരുന്നു. അങ്ങനെ വിവാഹം കഴിച്ചു. ഇപ്പോളിതാ പറഞ്ഞത് പോലെ തന്നെ ഓരോ പരിപാടിയ്ക്കും സപ്പോര്‍ട്ട് നല്‍കുന്ന ആള്‍ ലക്ഷ്മിയാണ്. നമ്മുടെ ഒക്കെ കാഴ്ചപാടില്‍ നായകന്‍ എന്ന് പറഞ്ഞാല്‍ അത് മെലിഞ്ഞിട്ടുള്ള ആളാണ്. തടിയുള്ള ആളെ അംഗീകരിക്കാന്‍ കഴിയില്ല. ലാലേട്ടനെ മാത്രമേ നമ്മളൊക്കെ അങ്ങനെ അംഗീകരിക്കാന്‍ പറ്റു.

എനിക്ക് ലഭിക്കുന്ന ഏറ്റവും മോശം കമന്റ് തടിയുടെ പേരിലാണ്. വേറെ ഒന്നും കിട്ടുന്നില്ലല്ലോ എന്നതാണ് എന്റെ ആശ്വാസം. ഭക്ഷണം നന്നായി കഴിക്കുന്നുണ്ട്. അതിനൊത്ത് ജിമ്മില്‍ പോവാറുമുണ്ട്. ഭക്ഷണം ഒത്തിരി ഇഷ്ടമാണെന്നും അത്രയധികം ആസ്വദിച്ച് കഴിക്കുന്ന ആളാണ് താനെന്നും മിഥുന്‍ വ്യക്തമാക്കുന്നു.

https://youtu.be/fbha9ZX4mqU

സുഖമില്ലാതെ ആവുന്ന കാലം വരുന്നത് വരെ ജീവിതം ആസ്വദിച്ച് ജീവിക്കാനാണ് തന്റെ തീരുമാനം. ചില കമന്റുകള്‍ കാണുമ്പോള്‍ തോന്നും ലേശം തടി കുറയ്ക്കമല്ലേ എന്ന്. അതിന് വേണ്ടി രണ്ട് ദിവസമൊക്കെ പട്ടിണി കിടക്കും. മൂന്നാമത്തെ ദിവസം അത് തീരും.