തന്റെ ഒപ്പം ജീവിച്ചില്ല എങ്കിൽ മുഖത്തു ആസിഡ് ഒഴിക്കുമെന്നും വധിക്കും എന്ന് യുവാവ് ഭീഷണിപ്പെടുത്തി എന്നുള്ള ആരോപണങ്ങളുമായി നടിയും ട്രാന്സ്ജെന്ററും ആയ അഞ്ജലി അമീർ.

കോഴിക്കോട് ഉള്ള യുവാവിന് എതിരെയാണ് താരത്തിന്റെ ആരോപണം. താൻ പോലീസിലും വനിതാ കമീഷനിലും പരാതി നൽകിയിട്ടുണ്ട് എന്നാണ് താരം പറയുന്നത്. എല്ലാവരോടും ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ ഉണ്ട് എന്നുള്ള മുഖവുരയോടെയാണ് താരം വീഡിയോ തുടങ്ങുന്നത്. ഇതുവരെ ഇയാൾ തന്റെ കയ്യിൽ നിന്നും 4 ലക്ഷം രൂപയോളം കൈപ്പറ്റിയിട്ടുണ്ട് എന്നും സത്യത്തിൽ ഞാൻ ആത്മഹത്യയുടെ വക്കിൽ ആണ് എന്നും താരം പറയുന്നു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ

‘കുറച്ച് നാൾ മുമ്പ് ഞാനൊരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഒരാൾ എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു മാനസികമായും ശാരീരകമായും ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി പറഞ്ഞിരുന്നു. എനിക്ക് ഒരു തരത്തിലും ഇഷ്ടമില്ലാത്ത വ്യക്തിയുമായി പല സാഹചര്യങ്ങൾ കൊണ്ട് ലിവിങ് ടുഗദെറിൽ ഏർപ്പെടേണ്ടി വന്നിരുന്നു. എനിക്ക് ഒട്ടും താൽപര്യമില്ലാതെയാണ് ആ ബന്ധം കൊണ്ടുപോയത്. അയാൾ എന്നെ ചതിക്കാൻ പോയ സാഹചര്യത്തിലാണ് അങ്ങനെയൊരു പോസ്റ്റ് ചെയ്തത്. ഇപ്പോൾ ഞാന്‍ ഈ ബന്ധത്തിൽ നിന്നും വേർപിരിഞ്ഞാൽ അയാൾ എന്നെ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു.’ വീഡിയോ കാണാം..