ഈ മനുഷ്യന് എതിരെ ബോഡി ഷെയിമിങ് നടത്തുന്നവരോട്; വിമർശനവുമായി ഹരീഷ് പേരടി..!!

23

തടി അൽപ്പം കൂടിയാൽ തന്നെ നിരവധി ആളുകൾ ആണ് ദിനംപ്രതി വിമർശനങ്ങളുമായി എത്തുന്നത്. കേരളത്തിൽ ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ വളരെ കൂടുതൽ ആണ് താനും. എന്നാൽ മലയാള സിനിമയെ സംബന്ധിച്ച് മോഹൻലാൽ എന്ന അതുല്യ കലാകാരന് എതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി വമ്പൻ ബോഡി ഷെയിമിങ് ആണ് നടക്കുന്നത്. ഇത്തരത്തിൽ മോഹൻലാലിനെ അധിഷേപിക്കുന്നവർക്ക് എതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ,

ഈ മനുഷ്യനെ ബോഡി ഷെയിമിംങ്ങ് നടത്തിയവരോടാണ് ഞാൻ സംസാരിക്കുന്നത് ഞാൻ കുഞ്ഞാലി മരക്കാറുടെ മലയാളവും തമിഴും ഡബ്ബിംഗ് പൂർത്തിയാക്കി ഞാനും ഈ മഹാനടനും തമ്മിൽ അതിവൈകാരികമായ ഒരു സീനുണ്ട്… അതിൽ തന്റെ മുഖത്തിന്റെ ഒരു ഭാഗം മാത്രം തന്ന് ഈ മനുഷ്യന്റെ ഒരു അഭിനയ മുഹുർത്തമുണ്ട്… അതിൽ കുഞ്ഞാലിയുടെ ഹൃദയമായിരുന്നു അവിടെ മുഴുവൻ പ്രകാശിച്ചത്…. നിരവധി തവണ ആവർത്തിച്ച കണ്ടിട്ടും കുഞ്ഞാലിയുടെ മനസ്സ് കവരാനുള്ള ഈ അഭിനയ തസ്ക്കരന്റെ വിദ്യ എന്താണെന്ന് ഒരു അഭിനയ വിദ്യാർത്ഥി എന്ന നിലക്ക് ഞാനിപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

ആയോധനകലയിലെ പുലികളായ ഒരു പാട് ശരീരഭാരമുള്ള കളരിഗുരക്കൻമാരെ കണ്ട വടക്കൻകളരിയുടെ നാട്ടിൽ നിന്ന് വരുന്ന എനിക്ക് ഈ ബോഡി ഷെയിമിംങ്ങിനെ അറിവില്ലായ്മയായി മാത്രമെ കാണാൻ പറ്റുകയുള്ളു… ലാലേട്ടാ വിണ്ടും ഒരു ലാൽ സലാം…

ഈ മനുഷ്യനെ ബോഡി ഷെയിമിംങ്ങ് നടത്തിയവരോടാണ് ഞാൻ സംസാരിക്കുന്നത് … ഞാൻ കുഞ്ഞാലി മരക്കാറുടെ മലയാളവും തമിഴും ഡബ്ബിംഗ്…

Posted by Hareesh Peradi on Thursday, 3 October 2019