സ്ത്രീകളെ കസേരയിൽ നിന്നും എഴുന്നേറ്റ് വണങ്ങുന്ന മഹാനടൻ; തന്നെ അതിശയിപ്പിച്ച നടനെ കുറിച്ച് നയൻതാര.!!

88

2003 ൽ മനസിനക്കരെ എന്ന സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം നായകനായ ചിത്രത്തിൽ കൂടി നായികയായി എത്തിയ ആൾ ആണ് നയൻതാര. തുടർന്ന് രണ്ട് വർഷങ്ങൾ മലയാള സിനിമയിൽ തിളങ്ങിയ താരം ശരത് കുമാർ നായകനായ അയ്യ എന്ന ചിത്രത്തിൽ കൂടിയാണ് തമിഴിൽ അരങ്ങേറിയത്, ഇതിനൊപ്പം തെലുങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ നയൻതാര ചെയ്തു. തമിഴകത്തിലെ ഏറ്റവും വിലകൂടിയ നടി കൂടിയാണ് നയൻതാര.

താൻ ജീവിതത്തിൽ കണ്ട അത്ഭുത നടൻ രജനിയുടെ ആണ് എന്നും നയൻതാര പറയുന്നു,  നയൻതാരയുടെ വാക്കുകൾ ഇങ്ങനെ,

ഇത് പോലെ നന്മയും എളിമയും ഉള്ള മറ്റൊരു നടനെ താൻ കണ്ടട്ടില്ല എന്നും ഷൂട്ടിങ് ലൊക്കേഷനിൽ നിരവധി സ്ത്രീകൾ അദ്ദേഹത്തെ കാണാനും നേരിട്ട് സംസാരിക്കാനും ആയി എത്തും, അപ്പോൾ അദ്ദേഹത്തിന് വേണമെങ്കിൽ ഇരുന്ന് തന്നെ സംസാരിക്കാം, എന്നാൽ സ്ത്രീകളെ കാണുമ്പോൾ എഴുന്നേറ്റ് നിന്ന് കൈകൂപ്പി വിനയത്തോടെ അദ്ദേഹം സംസാരിക്കൂ, – നയൻതാരയുടെ വാക്കുകൾ ഇങ്ങനെ.

രജനികാന്ത് നായകനായി എത്തിയ ചന്ദ്രമുഖി എന്ന ചിത്രത്തിൽ എത്തിയതോടെ രജനി ആർഥകരുടെയും ഇഷ്ട താരമായി നയൻതാര മാറി. തുടർന്ന് ശിവാജിയിലും രജനിയുടെ നായിക ആയി, രജനീകാന്തിനെ അണ്ണൻ എന്നു വിളിക്കുന്ന ആരാധകർ നയൻതാരയെ സ്നേഹത്തോടെ അണ്ണി എന്നാണ് വിളിക്കുന്നത്.