മലയാള സിനിമയിൽ കഴിഞ്ഞ നാപ്പത് വർഷത്തിൽ ഏറെയായി തിളങ്ങി നിൽക്കുന്ന താരങ്ങൾ ആണ് മോഹൻലാലും മമ്മൂട്ടിയും. അതിനൊപ്പം മലയാളികൾ എന്നും സ്നേഹത്തോടെ ഇക്ക എന്നും ഏട്ടൻ എന്നും വിളിക്കുന്ന രണ്ട് പേർ.

മാതൃഭൂമിയുടെ സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ ആണ് മോഹൻലാലിനോട് വ്യത്യസ്തമായ ചോദ്യം ഉണ്ടായത്. ഒട്ടേറെ വർഷങ്ങൾ ആയി മമ്മൂട്ടി മോഹൻലാൽ എന്നിവരെ ചുറ്റിയാണ് മലയാള സിനിമ മുന്നേറുന്നത്. ഇവിടെ താരങ്ങളെ ഒതുക്കുന്ന രീതി ഉണ്ടോ..?

Loading...

മോഹൻലാൽ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു,

മലയാള സിനിമ എന്നത് ചെറിയ മേഖലയാണ്, പലരും അവസരങ്ങൾ കുറയുമ്പോൾ ആണ് ഒതുക്കി എന്ന രീതിയിൽ സംസാരിക്കുന്നത്. ഞങ്ങളെ ഒന്നും ഇതുവരെ ആരും ഒതുക്കിയിട്ടില്ല, മാറി നിൽക്കാനും പറഞ്ഞട്ടില്ല, പിന്നെ മലയാള സിനിമയിൽ ഒരാളെ മനസിൽ ധ്യാനിച്ച് കഥ എഴുതുന്ന രീതി ഒന്നും ഇല്ല, ഒരാൾക്ക് അത് ചെയ്യാൻ കഴിയില്ല എങ്കിൽ മറ്റൊരാളിലേക്ക് അത് പോകും. മോഹൻലാൽ പറയുന്നു.