മമ്മൂട്ടിയെ രമേഷ് പിഷാരടി ഒരുക്കുന്ന ചിത്രമാണ് ഗാനഗന്ധർവ്വൻ. മ്യൂസിക്ക് കോമഡി ശ്രേണിയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് രമേഷ് പിഷാരടി, ഹരി പി നായർ എന്നിവർ ചേർന്നാണ്. മമ്മൂട്ടി ഗാനമേള ഗായകൻ കലാസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പുതുമുഖം വന്ദിത മനോഹരൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ഇച്ഛാസ് പ്രൊഡക്ഷൻ, രമേഷ് പിഷാരടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ആദ്യ ടീസർ എത്തി. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ദീപക് ദേവ് ആണ്. മുകേഷ്, മനോജ് കെ ജയൻ, ഇന്നസെന്റ്, ആര്യ എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.