സിങ്കപ്പൂരിൽ നിന്ന് എത്തിയ മകൾക്ക് കൊറോണ; പൊട്ടിത്തെറിച്ച് അജയ് ദേവ്ഗൺ..!!

30

സിങ്കപ്പൂരിൽ നിന്ന് എത്തിയ മകൾ നൈസക്ക് കൊറോണ ബാധിച്ചു എന്നുള്ള വ്യാജ വാർത്ത എത്തിയതോടെ പൊട്ടിത്തെറിച്ചിരിക്കുകയാണ് അജയ് ദേവ്ഗൺ. തന്റെ മകൾ സുഖമായി ആണ് ഇരിക്കുന്നത് എന്നും പ്രചരിക്കുന്നത് വ്യാജ വാർത്ത ആണ് എന്നുമാണ് അജയ് ദേവ്ഗൺ ട്വിറ്ററിൽ കുറിച്ചത്.

എല്ലാവരുടെയും അന്വേഷണങ്ങൾക്ക് നന്ദി എന്നും കാജോളും മകൾ നൈസയും സുഖമായി ഇരിക്കുന്നു. അവരുടെ ആരോഗ്യത്തെ കുറിച്ചുള്ള വാർത്ത തീർത്തും അടിസ്ഥാന രഹിതം ആണെന്നും അജയ് ദേവ്ഗൺ കുറിക്കുന്നു. സിങ്കപ്പൂർ ഇന്റർനാഷണൽ സ്കൂളിൽ ആണ് അജയ് ദേവ്ഗണിന്റെയും കോജോളിന്റെയും മകൾ നൈസ പഠിക്കുന്നത്. കൊറോണ വ്യാപനം കൂടിയതോടെ സ്കൂൾ അടച്ചിരുന്നു.

നൈസയെ കൊണ്ടുവരാൻ കജോൾ പോയിരുന്നു. ഇവർ തിരിച്ചു വിമാനത്താവളത്തിൽ നിൽക്കുന്ന ചിത്രത്തിന് ഒപ്പം ആണ് വാർത്ത പ്രചരിക്കുന്നത്. നൈസക്ക് കഴിഞ്ഞ ദിവസം കൊറോണ ലക്ഷണങ്ങൾ കാണിച്ചു എന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും ആണ് വ്യാജ വാർത്ത പരന്നത്.