കാലങ്ങൾ ആയി ഭോപ്പാൽ പോലീസിന്റെ തലവേദന ആയ കൊടും കുറ്റവാളിയെ ആണ് വെറും മൂന്നു ദിവസങ്ങൾ കൊണ്ട് മാദ്വി അന്ഗിഹോത്രി എന്ന പെൺകുട്ടി കുടുക്കിയത്. പലവട്ടം പൊലീസിനെ കബളിപ്പിച്ചു രക്ഷപ്പെട്ട ബാൽകിഷൻ ചൗബെയെയാണ് ഒടുവിൽ പൊലീസ് തന്ത്രപരമായി പിടികൂടിയത്.

മധ്യപ്രദേശിലെ ഛത്തർപുർ പൊലീസാണ് വ്യത്യസ്തമായ രീതിയിൽ കുറ്റവാളിയെ പിടിച്ചത്. പതിനഞ്ചോളം കൊലപാതക കേസുകളിലും മധ്യപ്രദേശ് ഉത്തർപ്രദേശ് അതിർത്തിയിലെ നിരവധി മോഷണക്കേസുകളിലും പ്രതിയാണ് ചൗബെ. സ്ത്രീകളോട് ഉള്ള ചൗബയുടെ താല്പര്യം ആണ് സ്വന്തം കയ്യിൽ കുടുക്കിട്ടത് എന്നറിഞ്ഞപ്പോൾ കൊടുംകുറ്റവാളി ചൂളിപ്പോയി എന്ന് വേണം പറയാൻ.

Loading...

ഛത്തർപുർ നൗഗാവ് പൊലീസ് സ്റ്റേഷനിൽ വനിത എസ്ഐ മാധ്വി അഗ്നിഹോത്രി പ്രതിയെ പിടിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴും ആയുധം കൊടുനടക്കുന്ന കൊല്ലാൻ പോലും മടിയില്ലാത്ത ചൗബെയെ കീഴടക്കുക അത്ര എളുപ്പമായിരുന്നില്ല. പക്ഷേ ഫെയ്സ്ബുക്കിൽ സജീവമായിരുന്ന ചൗബെയുടെ സ്ത്രീകളോടുള്ള താൽപര്യം മനസിലാക്കിയ മാധ്വി ആ വഴിക്ക് മുന്നോട്ടുപോകാൻ തീരുമാനിച്ചു.

രാധ ലോബി എന്ന പേരിൽ പുതിയ ഐഡി തുടങ്ങി ചൗബെയുമായി സൗഹൃദം ഉണ്ടാക്കിയ മാദ്വി വെറും മൂന്നു ദിവസം കൊണ്ട് ചൗബെയെ വളച്ചു കുപ്പിയിൽ ആക്കി. മൂന്നാം ദിവസം ചൗബ പ്രണയം മൂത്ത് വിവാഹം കഴിക്കാൻ അഭ്യർത്ഥന നടത്തി. നേരിൽ കണ്ടാൽ വിവാഹം കഴിക്കാം എന്ന് മാദ്വി പറയുന്നു. നേരിട്ട് എത്താം എന്നുള്ള വാക്ക് ചൗബ നൽകുകയും ചെയ്തു. യൂപി – മധ്യപ്രദേശ് അതിർത്തിയിൽ ഉള്ള ഒരു ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരും കൂടി കാഴ്ച പ്ലാൻ ചെയ്തത്. ചൗബ കൃത്യ സമയത് എത്തുകയും ചെയ്തു.

സാധാരണ വേഷം ധരിച്ച ആയുധധാരികളായ പൊലീസുകാരെ ക്ഷേത്രത്തിനു സമീപം വിന്യസിച്ചു. മാധ്വിയുടെ ബന്ധുക്കളെന്ന വ്യാജേന ആയുധധാരികളായ പൊലീസും ഒപ്പമുണ്ടായിരുന്നു. ബൈക്കിലെത്തിയ ചൗബ മാധ്വിയുെട അടുത്തേക്കു വരാൻ തുടങ്ങിയപ്പോൾ പൊലീസ് കീഴടക്കുകയായിരുന്നു. എന്താണു സംഭവിക്കുന്നതെന്നു ചൗബെയ്ക്ക് മനസിലായില്ല.

സ്തംഭിച്ചു നിന്ന ഇയാളുടെ അടുത്തെത്തിയ മാധ്വി ‘രാധ എത്തി’ എന്നു പറഞ്ഞപ്പോഴാണ് കുടുങ്ങിയ കാര്യം മനസിലായത്. മികച്ച അത്‌ലിറ്റ് കൂടിയായ ഇരുപത്തിയെട്ടുകാരി മാധ്വി ദേശീയ സർവകലാശാല മത്സരങ്ങളിൽ 100 മീറ്ററിലും ഷോട്ട്പുട്ടിലും ജേതാവാണ്. ഇതുവരെ പോലീസ് മേധാവികൾ മാറിമാറി എത്തിയിട്ടും കഴിയാത്തത് ആണ് പെണ്ണിന്റെ ബുദ്ധിയിലും കരുത്തിലും മാദ്വി നേടിയത്.