അമൃത സുരേഷ് (amritha suresh) എന്ന ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിൽ കൂടി എത്തിയ താരത്തെ ആരും മറക്കാൻ വഴിയില്ല. 2010 ൽ ഏഷ്യാനെറ്റിൽ നടന്ന റിയാലിറ്റി ഷോയിൽ ആണ് അമൃത മത്സരാർത്ഥിയായി പങ്കെടുത്തത്.

അന്ന് ഈ ഷോയിൽ സ്പെഷ്യൽ ഗസ്റ്റ് ആയി എത്തിയ നടൻ ബാലയുമായി അമൃത പ്രണയത്തിൽ ആകുകയും തുടർന്ന് വിവാഹം കഴിക്കുകയും ചെയ്തിരുന്നു. പ്രണയവും വിവാഹവും എല്ലാം പെട്ടന്ന് നടന്നത് പോലെ വിവാഹ മോചനവും വളരെ വേഗത്തിൽ നടന്നിരുന്നു. 2016 ൽ ആണ് ഇരുവരും വിവാഹ മോചനം നേടിയത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്ക് വെച്ച ഫോട്ടോസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ബീച്ചിൽ ദേഹമാകെ മണൽ നിറഞ്ഞുള്ള ഒരു ചിത്രമാണ് താരം ഗുഡ് മോർണിംഗ് എന്ന ക്യാപ്ഷനോടെ പങ്ക് വെച്ചത്. അമൃത സുരേഷ് സംഗീത രംഗത്തും ഫാഷൻ രംഗത്തും വ്ളോഗിങ് രംഗത്തും സജീവമാണ്.