ഉറക്കത്തിൽ നമുക്ക് ഏറ്റവും വലിയ ശല്യം ആയി തോന്നുന്ന ഒന്നാണ് കൊതുകൾ. വീട്ടിൽ ആയാലും ഫ്‌ളാറ്റിൽ ആയാലും കൊതുകു ശല്യം കൂടിയാണ് വരുന്നത്. ഉപേക്ഷിച്ച പാത്രങ്ങളിൽ വെള്ളം കെട്ടി നിന്നും കാനകൾ ബ്ലോക്ക് ആയി അതിൽ മുട്ടയിട്ട് പെരുകിയും ഒക്കെയാണ് ദിനംപ്രതി കൊതുകുകൾ നമ്മുടെ നാട്ടിൽ കൂടി വരുന്നത്.

കൊതുകിനെ തുരത്താൻ ആയി നിരവധി കൊതുകു തിരികൾ കൂടാതെ വിവിധ തരത്തിൽ ഉള്ള ഉൽപ്പന്നങ്ങൾ എല്ലാം ഇന്ന് വിപണിയിൽ സുലഫലം ആണ് എന്നാൽ രാസ വസ്തുക്കൾ ചേർത്ത് ഉണ്ടാക്കുന്ന ഇത്തരത്തിൽ ഉള്ള ഉൽപ്പനങ്ങൾ കുട്ടികൾ ശ്വാസ തടസവും മറ്റും ഉണ്ടാക്കാറുണ്ട്. ഇപ്പോഴിതാ ഇതിനെല്ലാം ആശ്വാസം ആയി കൊതുകിനെ തുരത്താൻ ഇതാ ഒരു കിടിലം സംഭവം നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. ഇതിനായി നിങ്ങൾ ആദ്യം എടുക്കേണ്ടത് വേപ്പില ഓയിൽ ആണ്.

വേപ്പില ഓയിൽ ആവശ്യത്തിന് എടുത്ത ശേഷം അതിലേക്കു നാലോ അഞ്ചോ കർപ്പൂരം ഇടുക. തുടർന്ന് ഇവ രണ്ടും നന്നായി അടുപ്പിൽ വെച്ച് ചൂടാക്കി എടുക്കുക. കിട്ടുന്ന എണ്ണ വിളക്കിൽ ഒഴിച്ച് കത്തിച്ചു വെച്ചാൽ ഇതിൽ നിന്നും ലഭിക്കുന്ന സുഗന്ധത്തിൽ നിന്നും കൊതുക് ശല്യം പൂർണ്ണമായും ഒഴിവാക്കും. അതിന് ഒപ്പം നല്ല സുഗന്ധവും വീടിനുള്ളിൽ ലഭിക്കും.