മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ സിനിമ ഇൻ വുമൺ കളക്റ്റീവിൽ താൻ ഇല്ലാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് നടി മാല പാർവതി. താൻ എന്നും അമ്മ എന്ന സംഘടനയുടെ ഭാഗം ആണ് എന്നും, എന്നാൽ ഡബ്ല്യൂ സി സി എന്ന സംഘടനയോട് തനിക്ക് ബഹുമാനം മാത്രമാണ് ഉള്ളത് എന്നും. എന്നാൽ താൻ ആ സംഘടനയിൽ ഉണ്ടാവരുത് എന്നു അവർ മുൻകൂട്ടി തീരുമാനിച്ചിരുന്നു എന്നും മാല പാർവതി പറയുന്നു.

കൗമുദി ആഴ്ച പതിപ്പിൽ നൽകിയ അഭിമുഖത്തിൽ ആണ് മാല പാർവതിയുടെ വിശദീകരണം, ദിലീപ് വിഷയത്തിൽ താൻ എടുത്ത നിലപാടിൽ വനിതാ സംഘടനക്ക് നല്ല ദേഷ്യം തന്നോട് ഉണ്ട് എന്നും, എന്നാൽ അയാൾ കുറ്റം ചെയ്തിട്ടുണ്ടോ എന്നു തെളിയുന്നത് മുന്നേ ക്രൂശിക്കുന്നത് ശരില്ല എന്നാണ് തന്റെ നിലപാട് എന്നും തെറ്റ് ചെയ്തിട്ടുണ്ടെൽ ശിക്ഷ ലഭിക്കട്ടെ എന്നുമാണ് തന്റെ നിലപാട് എന്നും മാല പാർവതി പറയുന്നു.

Loading...

ഒരു പക്ഷെ എന്റെ ഈ തീരുമാനം ഒരു മോശം സ്വഭാവം ആയി മറ്റുള്ളവർക്ക് തോന്നിയേക്കാം, എന്നാലും ബന്ധങ്ങൾ സൗഹൃദങ്ങൾ എല്ലാം തനിക്ക് വലുത് ആണ് എന്നും താൻ അതിന് വലിയ വില നൽകുന്നു എന്നും മാല പാർവതി പറയുന്നു.