ഒരു ചെറിയ ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസൻ വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഹൃദയം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് ചിത്രത്തിന്റെ കഥ വിനീത് ശ്രീനിവാസന്റെ യഥാർത്ഥ ജീവിതത്തെ ആധാരമാക്കി എന്നാണ് സൂചനകൾ.

ഇന്നും മലയാള സിനിമയുടെ അഭിമാനമായി നിൽക്കുന്ന മോഹൻലാൽ പ്രിയദർശൻ ശ്രീനിവാസൻ എന്നിവരുടെ മക്കൾ ഒന്നിക്കുന്നു എന്നുള്ള പ്രത്യേകത ഹൃദയത്തിന് ഉണ്ട്. ചിത്രത്തിൽ നായിക ആയി എത്തുന്നത് കല്യാണി പ്രിയദർശൻ ആണ്. പുറത്തു വരുന്ന റിപോർട്ടുകൾ പ്രകാരം വിനീത് ശ്രീനിവാസന്റെയും ഭാര്യ ദിവ്യയുടെയും പ്രണയ കഥയാണ് ചിത്രത്തിൽ പറയുന്നത് എന്നാണ് അറിയുന്നത്.

Loading...

വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ആണ് ചർച്ചക്ക് വഴി ഒരുക്കിയത്. ദിവ്യയും ഒത്തുള്ള 16 ആം വാർഷികത്തിന്റെ ചിത്രങ്ങൾ ആണ് വിനീത് പങ്കുവെച്ചത്. ഇതിൽ ഉണ്ടായിരുന്നത് ഹൃദയത്തിന്റെ ലൊക്കേഷൻ ചിത്രം ആയിരുന്നു. ഈ ചിത്രം എടുത്തത് വിനീതും ദിവ്യയും പഠിച്ച അതെ കോളേജിൽ ആയിരുന്നു. 2004 മുതൽ 2006 വരെ തങ്ങൾ കറങ്ങി നടന്ന സ്ഥലം ആണ് എന്നും വിനീത് പറഞ്ഞിരുന്നു.

ഇത് കൂടി ആയപ്പോൾ ആണ് നിങ്ങളുടെ പ്രണയം ആണോ ചിത്രത്തിന്റെ കഥ എന്ന് ആരാധകർ ചോദിച്ചത്. അതിനു വിനീത് ശ്രീനിവാസൻ നൽകിയ മറുപടി ഈ സിനിമ തങ്ങളുടെ കഥയാണ് എന്ന് പറയാൻ കഴിയില്ല. പക്ഷെ ആ സമയങ്ങളിലെ ഓർമ്മകൾ തന്നെയാണ് എന്നായിരുന്നു.