തിരുവനന്തപുരം: ഒളിച്ചോട്ടങ്ങൾ നിരവധി നടക്കുന്ന നമ്മുടെ കേരളത്തിൽ വ്യത്യസ്തമായ ഒരു ഒളിച്ചോട്ടം ആണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജയിലിൽ കഴിയുന്ന ഭർത്താവിനെ കാണാൻ എത്തിയിരുന്ന വീട്ടമ്മ മറ്റൊരു തടവുപുള്ളിയുമായി സൗഹൃദത്തിൽ ആകുകയായിരുന്നു.

തുടർന്ന് യുവതി ഇയാൾക്കൊപ്പം ഒളിച്ചോടുകയും ചെയ്തു. പഴഞ്ചിറ സ്വദേശിനിയും രണ്ടുകുട്ടികളുടെ അമ്മയുമായ മുപ്പത്തിരണ്ടുകാരിയാണ് പൂന്തുറ സ്വദേശി ജെയ്സണിനൊപ്പം ഒളിച്ചോടിയത്. കഞ്ചാവ് കേസിൽ അറസ്റ്റിലായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ഭർത്താവിനെ കാണാനാണ് യുവതിയെത്തിയത്.

Loading...

അവിടെ വച്ച് മൊബൈൽ പിടിച്ചുപറി കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ജെയ്സണുമായി യുവതി അടുപ്പത്തിലായി. ജയിൽ മോചിതനായി വന്ന ജെയ്സനൊപ്പം ഒന്നരയും മൂന്നും വയസുള്ള കുട്ടികളുമായി യുവതി ഒളിച്ചോടുകയായിരുന്നു.

ഒളിച്ചോടിയ ഇവരെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും ആണ് പിടികൂടിയത്. മകളെ കാണാൻ ഇല്ല എന്ന് യുവതിയുടെ അമ്മ നൽകിയ പരാതിയിൽ ആണ് പോലീസ് ഇരുവരെയും പിടികൂടുന്നത്.