സംവിധായകൻ ശ്രീകുമാർ മേനോന് (srikumar menon) എതിരെ മഞ്ജു വാര്യർ ( manju warrier) നൽകിയ പോലീസ് പരാതിയിൽ പുതിയ വഴിത്തിരിവ്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം ഉള്ള പരാതികൾ ചേർത്ത് ശ്രീകുമാർ മേനോന് എതിരെ നൽകിയ കേസിൽ മഞ്ജുവിന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

ഇപ്പോൾ നിർമാതാവ് ആന്റണി പെരുമ്പാവൂർ അടക്കം അഞ്ചു പേർ ആണ് കേസിൽ സാക്ഷികൾ ആയി ഉള്ളത്. ക്രൈംബ്രാഞ്ച് തൃശ്ശൂരിലേക്ക് വിളിച്ചു വരുത്തി 1 മണിക്കൂർ മൊഴി എടുത്തു. മഞ്ജുവിന്റെ പരാതിയിൽ ഒടിയൻ ചിത്രത്തിന്റെ ലൊക്കേഷനിൽ തേജോവധം ചെയ്തു എന്ന് പറയുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് ആന്റണി പെരുമ്പാവൂരിലെ സാക്ഷിയായി ചേർത്തത്. ഒടിയന്റെ ഓഡിയോ ലോഞ്ചിനായി വിദേശ യാത്ര പോയപ്പോൾ ഉണ്ടായ സംഭവങ്ങളും പരാതിയിൽ പറയുന്നു.

നിർമാതാവിന്റെ നിർബന്ധം മൂലമാണ് മഞ്ജു പ്രൊമോഷന് എത്തിയത്. മഞ്ജുവിനെ ഒടിയൻ ലൊക്കേഷനിൽ വെച്ച് ബുദ്ധിമുട്ടിച്ചതിന്റെ സൂചനകൾ ആന്റണി പെരുമ്പാവൂർ നൽകിയിട്ടുണ്ട് എന്നറിയുന്നു. കേസിൽ ഇനിയാണ് ശ്രീകുമാർ മേനോനെ ചോദ്യം ചെയ്യുക എന്നും അറിയുന്നു. ഒടിയൻ ലൊക്കേഷനിൽ വെച്ചുണ്ടായ സംഭവങ്ങളെ കുറിച്ചുള്ള പരാതികൾ പൂർണ്ണമായും ആന്റണി പെരുമ്പാവൂർ തള്ളിക്കളഞ്ഞില്ല.