മലയാള സിനിമ ഇപ്പോൾ ലോകോത്തര ചിത്രങ്ങൾ സൃഷ്ടിക്കുന്നതിൽ മുമ്പന്തിയിൽ ആണ്. മലയാള സിനിമക്ക് വമ്പൻ ചിത്രങ്ങൾ ഉണ്ടാക്കാൻ കഴിയും വിധം വലിയ വിജയങ്ങൾ നേടി കൊടുത്ത നടൻ ആണ് മോഹൻലാൽ. കഴിഞ്ഞ നാല്പതു വർഷത്തിൽ ഏറെയായി മലയാള സിനിമയുടെ താങ്ങും തണലുമായി മോഹൻലാൽ ഉണ്ട്.

വില്ലനായി അഭിനയ ലോകത്തിൽ എത്തിയ മോഹൻലാൽ, തന്റെ ആകാര ഭംഗികൊണ്ട് ആയിരുന്നില്ല ഒരിക്കലും പ്രേക്ഷകർക്ക് മുന്നിൽ തന്റെതായ ഇടം നേടിയത്. അഭിനയം എന്ന കല കൊണ്ട് വിസ്മയം സൃഷ്ടിച്ചു തന്നെ ആയിരുന്നു. താൻ കാണാൻ അത്ര സുന്ദരൻ അല്ലായിരുന്നിട്ട് കൂടിയും തുടർച്ചയായി തന്റെ ചിത്രങ്ങൾ എത്തുകയും പ്രേക്ഷകർ തന്നെ കണ്ടു കണ്ടു ആണ് ഇഷ്ടം ആയത് എന്നും മോഹൻലാൽ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

Loading...

ഇപ്പോഴിതാ മോഹൻലാലിനെ നായകൻ ആക്കി പ്രിയദർശൻ ഒരുക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ ലൊക്കേഷനിൽ മോഹൻലാൽ ഒരു കസേരയിൽ ഇരിക്കുന്ന ചിത്രത്തെയാണ് തടി കൂടുതൽ ആണെന്ന് കാട്ടി ഒരു വിഭാഗം സാമൂഹിക മാധ്യമത്തിൽ ട്രോളുകളും കളിയാക്കലും ആയി എത്തിയത്.

എന്നാൽ ഒടിയൻ ചിത്രത്തിന് വേണ്ടി ഭാരം കുറച്ച മോഹൻലാൽ തുടർന്ന് ചുള്ളൻ ലുക്കിൽ തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഒടിയന് ശേഷം ആയിരുന്നു മോഹൻലാൽ മരക്കാർ ചിത്രത്തിൽ അഭിനയിച്ചത് എന്നുള്ളതാണ് മറ്റൊരു വസ്തുത. എന്നാൽ മോഹൻലാൽ തന്നെ കളിയാക്കിവർക്ക് തന്റെ വർക്ക് ഔട്ട് വീഡിയോ ഷെയർ ചെയ്താണ് മറുപടി നൽകിയത്. വീഡിയോ കാണാം..

ലാലേട്ടന്റെ ഏറ്റവും പുതിയ വർക്ക് ഔട്ട് വീഡിയോ കാണാം😍😍

Posted by The Complete Actor on Tuesday, 1 October 2019