പ്രളയത്തിൽ ദുരിതം നേരിട്ട സമയത്ത് നിരവധി സന്നദ്ധ സംഘടന പ്രവർത്തകർക്ക് തന്റെ കടയിൽ നിന്നും നിരവധി പുത്തൻ വസ്ത്രങ്ങൾ ആണ് കൊച്ചി ബ്രോഡ് വെയിൽ കച്ചവടം നടത്തുന്ന നൗഷാദ് സൗജന്യമായി നൽകിയത്. തുടർന്ന് നൗഷാദിന് പ്രശംസിച്ച് നിരവധി ആളുകൾ ആണ് രംഗത്ത് എത്തിയത്. മമ്മൂട്ടി അടക്കമുള്ള സിനിമ താരങ്ങൾ നൗഷാദിന് ആശംസകൾ നേർന്ന് എത്തിയിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം ആണ് നൗഷാദ് തുടങ്ങിയ പുതിയ കട മറ്റുള്ളവർക്ക് കച്ചവടം ഇല്ലാത്തത് കൊണ്ട് പൂട്ടും എന്നുള്ള കുറിപ്പുമായി ബേബി ജോസഫ് എന്ന യുവതി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുമായി എത്തിയത്.

Loading...

എന്നാൽ അത്തരത്തിൽ ഉള്ള സംഭവങ്ങൾ ഒന്നും ഇല്ല എന്നും, താൻ തുടങ്ങിയത് ഒരു ചെറിയ കഥയാണ് എന്നും ഇപ്പോൾ തുടങ്ങിയ കട എങ്ങനെയാണ് പൂട്ടുന്നത് എന്നും, എന്തിനാണ് ഇങ്ങനെ ഉള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്നുള്ളത് അറിയില്ല എന്നും നൗഷാദ് പറയുന്നു.

പലരും പല രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നു, എന്നാൽ സത്യം അതൊന്നും അല്ല എന്നും താൻ ജേഷ്ട്ടന് വേണ്ടി തുടങ്ങിയ കടയാണ് അത് എന്നും അദ്ദേഹം പ്രായമായ ആൾ ആണ് എന്നും നേരത്തെ പെട്ടിക്കടയാണ് ഉണ്ടായിരുന്നത് എന്നും അത് കോർപ്പറേഷൻ പൊളിച്ചത് കൊണ്ടാണ് പുതിയ കട തുടങ്ങിയത് എന്നും എന്തിനാണ് ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് അറിയില്ല എന്നും ഇത്തരത്തിൽ ഉള്ള വാർത്തകൾ അറിഞ്ഞു തന്നെ ഒരുപാട് ആളുകൾ വിളിച്ചു എന്നും നൗഷാദ് പറയുന്നു.

ഇതാണ് നൗഷാദിന് എതിരെ പ്രചരിക്കുന്ന വ്യാജ വാർത്ത,

ഞാൻ കഴിഞ്ഞ ചൊവ്വാഴ്ച ബ്രോഡ്‌വെയിൽ കൂടി പോകുമ്പോൾ നമ്മുടെ നൗഷാദിന്റെ കട കണ്ടു.ഏതായാലും ജീവകരുണ്യം നടത്തി പ്രസിദ്ധനായ…

Posted by Baby Joseph on Friday, 30 August 2019