ദിവസബത്ത കിട്ടാതെ വട്ടം കറങ്ങിയ ഇന്ത്യൻ വനിതാ താരങ്ങൾ നയാപൈസ കൈയ്യിൽ ഇല്ലെങ്കിലും ആഘോഷങ്ങൾക്ക് ഒന്നും കുറവില്ല. വെസ്റ്റിൻഡീസിൽ പര്യടനത്തിന് പോയ ഇന്ത്യൻ വനിതാ താരങ്ങൾ ആണ് ദിവസങ്ങൾ നീണ്ട അനിശ്ചിതത്തിന് ഒടുവിൽ ആണ് പുതിയ ഭാരവാഹികൾ ഇടപെട്ട് കഴിഞ്ഞ ദിവസം പണം അയച്ചു കൊടുത്തത്.

നവംബർ ഒന്ന് മുതൽ ആണ് വെസ്റ്റിൻഡീസ് പര്യടനത്തിലെ കളികൾക്ക് തുടക്കം കുറിക്കുന്നത്. അതിനു മുമ്പാണ് താരങ്ങൾ കരീബിയൻ ബീച്ചിൽ താരങ്ങൾ ആഘോഷിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരെ ഗംഭീര കളി കെട്ടഴിച്ച ഓപ്പണർ പ്രിയ പുനിയ വിക്കറ്റ് കീപ്പർ സുഷമ വെർമ ടോപ്പ് ഓർഡർ താരം പൂനം റാവത്ത് എന്നിവരാണ് തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.