മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ മരണത്തിനു ഇടയാക്കിയ വാഹന അപകടത്തിൽ കൂടി ശ്രദ്ധ നേടിയ യുവതിയാണ് വഫ ഫിറോസ്. ബഷീറിനെ അപകടപ്പെടുത്തിയ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന വാഹനത്തിൽ ഒപ്പം വഫയും ഉണ്ടായിരുന്നു.

വഫയുടെ ഉടമസ്ഥതത്തിൽ ഉള്ള വാഹനത്തിൽ ആയിരുന്നു ഇരുവരും സഞ്ചരിച്ചിരുന്നത്‌. ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ കൂടി തന്റെ നിരപരാധിത്വം പറയുകയാണ് വഫ. ടിക്ക് ടോക്ക് വിഡിയോയിൽ കൂടിയാണ് തന്റെ ഭാഗത്തെ ന്യായീകരണവുമായി വഫ എത്തിയിരിക്കുന്നത്. 16 വയസുള്ള മകൾ തനിക്ക് ഉണ്ട് എന്നാണ് വഫ പറയുന്നത്. ഒരുമണിക്ക് കാർ എടുത്ത് പോയി എന്നുള്ളത് ശരിയാണ്. എന്നാൽ അതിൽ മറ്റൊരു അർത്ഥവും കാണേണ്ടത് ഇല്ല. അങ്ങനെ ആയിരുന്നു എങ്കിൽ 16 വയസുള്ള മകളോട് പറഞ്ഞിട്ട് പോകുമോ, എനിക്ക് ഡ്രൈവിംഗ് ഇഷ്ടം ഉള്ളത് കൊണ്ടാണ് പോയത്, എന്നാൽ അപകടം ഉണ്ടാകും എന്ന് അറിയില്ലായിരുന്നു.

വിവാദങ്ങൾ ആയതോടെ വഫയുടെ ഭർത്താവ് ഫിറോസ് വഫയിൽ നിന്നും വിവാഹ മോചനം തേടുകയായിരുന്നു. ഭർത്താവിനെ ആരോ തെറ്റിദ്ധരിപ്പിച്ചത് ആണ് ചെറുപ്പം മുതലേ എന്നെ അറിയുന്ന ആൾ ആണ് ഫിറോസ്. പക്ഷെ ഇത്രേം കാലം ഒന്നിച്ചു ജീവിച്ചിട്ടും എന്നെ മനസിലാക്കിയില്ല. താൻ മദ്യപിക്കും എന്നുള്ള രീതിയിൽ വാർത്തകൾ വന്നിരുന്നു.

എന്നാൽ താൻ മദ്യപിക്കില്ല എന്നും ഇതുവരെ ബാറിലോ അത്തരം പാർട്ടികളിലോ പോയിട്ടില്ല എന്നും വഫ പറയുന്നു. അബോർഷന് ഫിറോസ് തന്നെയാണ് എന്നെ നാട്ടിലേക്ക് അയച്ചത്. വഫയുടെ വാക്കുകൾ ഇങ്ങനെ.