സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ അഹാനക്ക് വിവാഹം; താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്..!!

52

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ മലയാള സിനിമയിൽ എത്തിയ നടിയാണ് അഹാന, സിനിമ പാരമ്പര്യം ഉള്ള കുടുംബത്തിൽ നിന്നും തന്നെയായിരുന്നു അഹാനയുടെ വരവ്, നടൻ കൃഷ്ണകുമാറിന്റെ മകൾ ആണ് അഹാന. 23 വയസ്സ് മാത്രമാണ് അഹാനയുടെ എന്നാൽ ചെയ്ത വേഷങ്ങൾ എല്ലാം ശ്രദ്ധേയമാക്കി തീർക്കാൻ അഹാനക്ക് കഴിഞ്ഞു എന്നുള്ളതാണ് സത്യം.

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിൽ ശേഷം അഹാന എത്തിയത് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന നിവിൻ പോളി ചിത്രത്തിൽ നിവിന്റെ സഹോദരി ആയി ആയിരുന്നു.

കൃഷ്ണകുമാറിന്റെ നാല് പെണ്മക്കളിൽ ഏറ്റവും മൂത്ത ആൾ ആണ് അഹാന, കടുത്ത പൃഥ്വിരാജ് ആരാധിക കൂടിയായ അഹാന നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ടോവിനോ നായകൻ ആയ ലൂക്ക. ചിത്രത്തിൽ ടോവിനോയുടെ നായികയായി എത്തിയ അഹാന മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് നേടി എടുത്തതും.

ഇപ്പോഴിതാ തന്റെ വിവാഹം അടുത്തു തന്നെ ഉണ്ടാവും എന്നുള്ള സൂചനയാണ് നടി നൽകിയിരിക്കുന്നത്, അഹാന മാട്രിമോണിയൽ സൈറ്റിൽ വിവാഹ ആലോചനകൾ ക്ഷണിക്കുന്നതിനായി നൽകി ചിത്രമാണ് ആരാധകർക്കായി പങ്കുവെച്ചത്. ഒന്ന് ഇഷ്ടപ്പെട്ടു തുടങ്ങിയതെ ഉള്ളൂ, അപ്പോഴേ വിവാഹമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

Facebook Notice for EU! You need to login to view and post FB Comments!