ഇന്നലെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ആയിരുന്നു മത്സരം എങ്കിൽ കൂടിയും തോറ്റത് പാകിസ്ഥാൻ ആയിരുന്നു, കാരണം, ഇതുവരെയുള്ള കളികളിൽ നാലെണ്ണം ജയിച്ച് നാലാം സ്ഥാനത്ത് ആയിരുന്നു പാകിസ്ഥാൻ, ഇന്ത്യ ഇന്നലെ തോറ്റതോടെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്.

പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഒരു പോയിന്റ് നേടിയാൽ മതി സെമി ഉറപ്പിക്കാൻ, എന്നാൽ ഇഗ്ലണ്ടിന് ഇന്നലത്തെ കളി ജയിക്കുക തന്നെ വേണമായിരുന്നു, ആദ്യം മുതൽ മികച്ച ബാറ്റിങ് പുറത്തെടുത്ത ഇഗ്ലണ്ട് ജയം നേടി എടുക്കുകയും ചെയ്തു.

Loading...

സെമി സാധ്യത നിലനിർത്തിയിരുന്ന പാകിസ്ഥാൻ, ബംഗ്ലാദേശിനെ തൊൽപ്പിച്ചാൽ അനായാസമായി സെമിയിൽ കയറുമായിരുന്നു, എന്നാൽ ഇന്നലെ ഇന്ത്യ തോറ്റതോടെ, പാകിസ്ഥാൻ ഇനി സെമിയിൽ കയറണം എങ്കിൽ ബംഗ്ലാദേശിനെ തോല്പിക്കുകയും അതുപോലെ തന്നെ ന്യൂസിലാൻഡ് ഇംഗ്ലണ്ടിനെ തോല്പിക്കുകയും വേണം.

ഇന്നലെ നടന്ന കളിയിൽ ഇന്ത്യക്ക് പൂർണ്ണ പിന്തുണയുമായി പാകിസ്ഥാൻ ആരാധകർ എത്തിയിരുന്നു.