ലോകകപ്പിലെ ആദ്യ സെമിയിൽ ഇന്ത്യക്ക് എതിരെ വിജയം നേടി ന്യൂസിലൻഡ്, ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 240 എന്ന വിജയ ലക്ഷ്യം ഇന്ത്യക്ക് മുന്നിൽ വെച്ചപ്പോൾ, കരുത്തരായ ഇന്ത്യൻ ബാറ്റിംഗ് നിരക്ക് അനായാസമായി നേടാൻ ഉള്ള റൺസ് മാത്രം എന്നായിരുന്നു ആരാധകരുടെയും അതുപോലെ ടീം ഇന്ത്യയുടേയും കരുതൽ. എന്നാൽ ന്യൂസിലാൻഡ് ബോളർന്മാരുടെ മുന്നിൽ ഇന്ത്യ തകർന്ന് അടിയുന്ന കാഴ്ചയാണ് കണ്ടത്. ഇന്ത്യൻ ഓപ്പണിങ് ബാറ്റ്സ്ന്മാർ ഓരോ റൺസ് നേടി മടങ്ങിയപ്പോൾ, കോഹ്ലിയും ഒരു റൺസ് മാത്രമാണ് നേടിയത്.

മധ്യനിര തകർന്ന് വീണപ്പോൾ, ആശ്വാസമായാത് ധോണി, ജഡേജ കൂട്ടുകെട്ട് തന്നെ ആയിരുന്നു, ജഡേജ 77 റൺസ് നേടിയപ്പോൾ, ധോണി (50) റൺ ഔട്ട് ആകുക ആയിരുന്നു, 221 റൺസിന് ഇന്ത്യ ഓൾ ഔട്ട് ആകുകയും ചെയ്തു. നൂറു റൺസ് നേടുന്നതിന് മുന്നേ അഞ്ച് വിക്കറ്റുകൾ നഷ്ടമായ ഇന്ത്യക്കും ആരാധകർക്കും ആശ്വസിക്കാം, ദയനീയ തോൽവി ആയില്ലല്ലോ എന്നോർത്ത്. 18 റൺസിന് ആയിരുന്നു ഇന്ത്യയുടെ തോൽവി