അനു സിത്താരക്ക് ഇന്ന് നാലാം വിവാഹ വാർഷികം; വിഷ്ണു ഏട്ടനുമായി ഉള്ള പ്രണയ കഥ പറഞ്ഞ് അനു..!!

56

മലയാള സിനിമയിലെ ശാലീന സൗന്ദര്യവും അതിനൊപ്പം മികച്ച അഭിനയം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ നടിയാണ് അനു സിത്താര, വിവാഹത്തിന് ശേഷം നടിമാർക്ക് അഭിനയ ലോകത്ത് അവസരങ്ങൾ കുറയുമ്പോൾ തന്റേതായ ഇടം സിനിമാ ലോകത്ത് കണ്ടെത്തിയ നടിമാരിൽ ഒരാൾ തന്നെയാണ് അനു സിത്താര.

ഫോട്ടോഗ്രാഫറായ വിഷ്ണു പ്രസാദിനെ പ്രണയിച്ച് വിവാഹം കഴിച്ച അനു സിത്താര. ഇന്ന് അനു സിതാരയുടെ വിവാഹ വാർഷിക ദിനത്തിൽ അനു പങ്കുവെച്ച ഫോട്ടോ ആണ് വൈറൽ ആകുന്നത്.

വയനാട് സ്വദേശിനിയായ കലാമണ്ഡലത്തിൽ പഠിച്ച് കലോത്സവ വേദികളിൽ കൂടിയാണ് സിനിമ ലോകത്ത് എത്തിയത്, വിവാഹത്തിന് ശേഷമാണ് സിനിമയിൽ നിറ സാന്നിദ്ധ്യം ആയി മാറിയത്.

പ്ലസ് ടു പഠിക്കുമ്പോൾ ആണ് ഇരുവരും പ്രണയത്തിൽ ആകുന്നത്, തന്റെ വാക്കുകൾക്ക് വില മതിക്കുന്ന വിഷ്ണുവിന്റെ മനസാണ് തന്നെ കീഴടക്കിയത് എന്നും അനു സിത്താര പറയുന്നു, സെറ്റുകളിൽ തനിക്ക് സംരക്ഷണവും പ്രചോദനവും നൽകുന്നത് വിഷ്ണു പ്രസാദ് തന്നെയാണ്, വിഷ്ണുവേട്ടൻ അല്ലാതെ മറ്റാരെങ്കിലും ആയിരുന്നു എങ്കിൽ സാധാരണ ഒരു ജോലി ചെയ്ത് വീട്ടമ്മയായി താൻ ഒതുങ്ങി പോകുമായിരുന്നു എന്നും അനു പറയുന്നു.

തന്നെക്കാൾ അഞ്ച് വയസ്സിന് മൂത്തത് ആണെങ്കിലും കൂടിയും തന്റെ അനുജൻ ആയും ബന്ധു ആയും ആണ് വിഷ്ണു ഏട്ടനെ പലരും കരുതുന്നത് എന്നും അനു പറയുന്നു. വിഷ്ണു ഏട്ടന്റെ ചെറുപ്പം കാണുമ്പോൾ അസൂയ തോന്നിയിട്ടുണ്ട് എന്നും അനു പറയുന്നു.

അനുവിന്റെയും വിഷ്ണുവിന്റെയും വിവാഹത്തിൽ കുടുംബം എതിരായിരുന്നു എന്നും വിഷ്ണുവിന്റെ കുടുംബവും ആദ്യം എതിരായിരുന്നു എന്നും അനു പറയുന്നു, തുടർന്ന് അനുവും വിഷ്ണുവും വിവാഹത്തിൽ ഉറച്ചു നിന്നതോടെ കുടുംബങ്ങൾ സമ്മതിക്കുക ആയിരുന്നു.

2015 ജൂലൈ 8ന് ആയിരുന്നു ഇരുവരുടെയും അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ മിന്ന് ചാർത്തിയത്.

Facebook Notice for EU! You need to login to view and post FB Comments!