ശബരിമലയിലെ യുവതി പ്രവേശ വിധി എത്തിയയോടെ നിരവധി യുവതികൾ അതിന്റെ ചുവട് പിടിച്ച് മല ചവിട്ടാൻ എത്തി എങ്കിൽ കൂടിയും ശബരിമല സന്നിധാനത്ത് എത്താൻ കഴിഞ്ഞത് കനക ദുർഗ്ഗക്കും ബിന്ദുവിനും മാത്രമാണ്.

ഇപ്പോഴിതാ താൻ മല കയറാൻ തോന്നിയാൻ വീണ്ടും കയറും എന്നും ആത്മാവിശ്വാസത്തോടെയാണ് മല കയറിയത് എന്നും കനക ദുർഗ പറയുന്നു, നവോഥാനത്തിന്റെ പെൺപക്ഷം എന്ന സെമിനാർ അവതരിപ്പിക്കാൻ തിരൂർ എത്തിയപ്പോൾ ആണ് കനക ദുർഗ വീണ്ടും മല ചവിട്ടുന്ന കാര്യം പറഞ്ഞത്.

ഒരു രാഷ്ട്രീയ പാർട്ടിയും തന്നെ ഉപയോഗിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കനകദുർഗ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ സ്ത്രീ ശാക്തീകരണത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും എന്നാൽ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുമായി തനിക്ക് ബന്ധമില്ലെന്നും കനകദുർഗ വ്യക്തമാക്കി.